എണ്ണവില ബാരലിന് ഇരുപത് ശതമാനം വർധിച്ചു; 28 വർഷത്തിനിടെ ഇത്രയധികം വില ഒറ്റദിവസം കൊണ്ട് വർധിക്കുന്നത് ഇതാദ്യം

ആഗോള വിപണയിൽ എണ്ണ വില ബാരലിന് ഇരുപത് ശതമാനം വർധിച്ചു. ബാരലിന് എഴുപത് ഡോളറിലെത്തി നിൽക്കുകയാണ് ഇതോടെ എണ്ണ വില.
സൗദി ആരാംകോ എണ്ണ കമ്പനിയിൽ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ക്രൂഡോയിലിന് വില വർധിച്ചത്. ആക്രമണത്തിന് പിന്നാലെ ഓഹരിവിപണിയിലും ഇടിവുണ്ടായി. 28 വർഷത്തിനിടെ ക്രൂഡോയിലിന് ഒറ്റദിവസം കൊണ്ട് ഇത്രയധികം വില വർധിക്കുന്നത് ഇതാദ്യമാണ്.
ഇതിന് മുമ്പ് ഇറാഖ് കുവൈത്ത് യുദ്ധ കാലയളവിൽ മാത്രമാണ് എണ്ണവിലയിൽ ഇത്രയധികം മാറ്റം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്. എണ്ണ ഉത്പാദനം പൂർവ്വസ്ഥിതിയിലാകാൻ ആഴ്ചകളെടുത്തേക്കുമെന്നാണ് സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here