വടക്കാഞ്ചേരി പീഡനം; യുവതിയുടെ പരാതി വ്യാജമെന്ന് കണ്ടെത്തൽ; അന്വേഷണം അവസാനിപ്പിച്ചു

വടക്കാഞ്ചേരി പീഡനക്കേസിൽ കേസ് അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്. യുവതിയുടെ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്നും ആരോപണത്തിന് തെളിവില്ലെന്നും കണ്ടെത്തിയതിനെ തുടർന്നുമാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

2016ലാണ് താൻ പീഡനത്തിനരയായ വിവരം യുവതി പുറത്തുപറയുന്നത്. ബിനീഷ്,ജയന്തൻ,ജിനേഷ്, ഷിബു എന്നിവരായിരുന്നു കേസിലെ പ്രതികൾ. വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗൺസിലറാണ് ജയന്തൻ. ജനീഷ് ,ഷിബു എന്നിവർ ജയന്തന്റെ സഹോദരൻമാരാണ്. തൃശൂരിൽ വച്ചാണ് പീഡനം നടന്നത്. വീഡിയോ എടുത്തതിനാലാണ് പുറത്ത് പറയാതെ ഇരുന്നതെന്ന് യുവതി പറഞ്ഞിരുന്നു. പിന്നീട് കേസ് കൊടുത്തെങ്കിലും ഭീഷണിയെ തുടർന്ന് അത് പിൻവലിച്ചു. വീണ്ടും ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് കേസ് കൊടുത്തതെന്ന് യുവതി പറഞ്ഞിരുന്നു.

യുവതിക്കും ഭർത്താവിനുമെതിരെ നേരത്തെ ഭർതൃമാതാവ് തന്നെ രംഗത്തെത്തിയിരുന്നു.
മരുമകളും മകനും ചേർന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top