Advertisement

കുവൈത്തിൽ അടുത്ത പത്ത് വർഷത്തേക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്ന് പഠന റിപ്പോർട്ട്

September 17, 2019
0 minutes Read

കുവൈറ്റിൽ അടുത്ത പത്ത് വർഷകത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്ന് പഠന റിപ്പോർട്ട്. ബെയ്ത് ഡോട്ട് കോം യൂഗോവുമായി സഹകരിച്ചു നടത്തിയ പഠനറിപ്പോട്ടിൽ ആണ് ഈ പരാമർശം ഉള്ളത്.

മിഡിൽ ഈസ്റ്റിലെ പ്രമുഖ കരിയർ സൈറ്റായ ബെയ്റ്റ് ഡോട്ട് കോമും, ഓൺലൈൻ മാർക്കറ്റ് റിസേർച്ച് രംഗത്തെ പ്രമുഖരായ യൂഗോവും സഹകരിച്ച് നടത്തിയ തൊഴിൽ രംഗത്തെ ഭാവിയെ കുറിച്ചുള്ള പഠന റിപ്പോർട്ടിൽ കുവൈറ്റ് തൊഴിൽ മേഘലയെ സംബന്ധിച്ച് വരുന്ന 10 വർഷങ്ങളിൽ ശോഭനമായ ഭാവിയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നു.

കുവൈറ്റിൽ നിന്നും അഭിപ്രായം രേഖപെടുതിയത്തിൽ 90 ശതമാനം പേരും തൊഴിൽ മേഖലയിൽ ശുഭ പ്രതീക്ഷയാണ് പങ്കുവെച്ചത് . ടൈം മാനേജ്മന്റ് , ടീം വർക്ക് ,കമ്മ്യൂണിക്കേഷൻ , ടെക്‌നികൽ സ്‌കിൽ എന്നി കാര്യങ്ങൾക്കാണ് കുവൈറ്റിലെ കമ്പനികൾ പ്രാമുഖ്യം കൊടുക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top