അരാംകോ എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം

സൗദിയിലെ അരാംകോ, എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണം തടസപ്പെടില്ലെന്ന് ഉറപ്പ് വരുത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ധന വില ഉയര്‍ന്നാല്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
സൗദി അറേബ്യയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് അരാംകോ എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമായും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണം തടസപ്പെടില്ലെന്ന് ഉറപ്പ് വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.
ഇതിന്റെ ഭാഗമായി സൗദി അരാംകോയിലെ ഉന്നത ഉദ്യോഗസ്ഥരുമായി പെട്രോളിയം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രിയും ചര്‍ച്ചനടത്തി . ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണം ഉറപ്പുവരുത്താന്‍ അരാംകോയിലെ മുതിര്‍ന്ന സംഭാഷണങ്ങളുടെ തുടര്‍ച്ചയായിരുന്നു ചര്‍ച്ച. നിലവിലെ ആശങ്കകള്‍ക്കിടയില്‍ സെപ്തംബര്‍ മാസത്തേക്കുള്ള മൊത്തം ക്രൂഡ് ഓയില്‍ വിതരണം സംബന്ധിച്ച് എണ്ണവിതരണ കമ്പനികള്‍ നല്‍കിയ ഉറപ്പ് ഇന്ത്യക്ക് പ്രതിക്ഷ നല്‍കുന്നതാണ്.
ഇതനുസരിച്ച് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണം തടസപ്പെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രതിക്ഷിയ്ക്കുന്നു. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണം തടസപ്പെടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഇന്നലെ രാത്രി പ്രതികരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here