മരട് ഫ്‌ളാറ്റ് വിവാദത്തില്‍ വ്യക്തമായ തീരുമാനങ്ങളില്ലാതെ സര്‍വകക്ഷി യോഗം

മരട് ഫ്‌ളാറ്റ് വിവാദത്തില്‍ വ്യക്തമായ തീരുമാനങ്ങളില്ലാതെ സര്‍വകക്ഷി യോഗം. അതേ സമയം, ഫ്‌ളാറ്റുടമള്‍ക്ക് നിയമപരമായ പരമാവധി പിന്തുണ നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം പറയാന്‍ മുതിര്‍ന്ന അഭിഭാഷകനെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ സര്‍വ്വക്ഷി യോഗത്തില്‍ വലിയ വിമര്‍ശനമാണുണ്ടായത്.
മരട് ഫ്‌ളാറ്റ് നിവാസികളെ സംരക്ഷിക്കണമെന്ന പൊതു വികാരമാണ് സര്‍വകക്ഷി യോഗത്തിലുയര്‍ന്നത്. കെട്ടിട നിര്‍മ്മാതാക്കളുടെ ഭാഗത്ത് ഗുരുതര തെറ്റ് സംഭവിച്ചുവെന്നും ഇവരെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം കെട്ടിട ഉടമകളില്‍ നിക്ഷിപ്തമാക്കണമെന്നും, ക്രമവിരുദ്ധമായി നിര്‍മാണ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഫ്‌ളാറ്റുടമകള്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകണമെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. എന്നാല്‍, ശബരിമല വിധി നടപ്പാക്കാമെങ്കില്‍ ഇത് എന്ത് കൊണ്ട് നടപ്പാക്കുന്നില്ല എന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു. വിധി നടപ്പാക്കണമെന്ന് പറഞ്ഞ നിര്‍മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം സിപിഐ മുന്നോട്ട് വെച്ചു.
ഇതനുസരിച്ച്, സുപ്രീം കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായി. തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here