Advertisement

ജോൺ വിക്കിന്റെ ലോകത്ത് നിന്നൊരു പോരാളി ; ബല്ലെറിനയുടെ അവസാന ട്രെയ്‌ലർ പുറത്ത്

19 hours ago
4 minutes Read

ലോകമെങ്ങുമുള്ള ആക്ഷൻ പ്രേമികളെ കോരിത്തരിപ്പിച്ച ജോൺ വിക്ക് സിനിമാറ്റിക്ക് യൂണിവേഴ്‌സിൽ നിന്നുമുള്ള മറ്റൊരു ചിത്രമായ ‘ഫ്രം ദി വേൾഡ് ഓഫ് ജോൺ വിക്ക് : ബല്ലെറിന’ എന്ന ചിത്രത്തിന്റെ അവസാന ട്രെയ്‌ലർ റിലീസ് ചെയ്തു. അന ഡെ അർമാസ് ‘ബല്ലെറിന’ എന്ന
ഹിറ്റ്-വുമണായി അഭിനയിക്കുന്ന ചിത്രം ആക്ഷൻ അഡ്വെഞ്ചർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ കീനു റീവ്സ് അവതരിപ്പിച്ച ജോൺ വിക്ക് എന്ന ഐതിഹാസിക കഥാപാത്രവും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ലെന വൈസ്‌മെൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ജോൺ വിക്ക് സിനിമകളിലെ ഷാരോൺ, വിൻസ്റ്റൺ സ്‌കോട്ട്, തുടങ്ങിയ കഥാപാത്രങ്ങളും ബല്ലെറിനയിൽ ഉണ്ടാകും എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്.

ഏറെ ആരാധകരുള്ള ‘വോക്കിങ് ഡെഡ്’ എന്ന സീരീസിലൂടെ ശ്രദ്ധേയനായ നോർമൻ റീഡസും ചിത്രത്തിലൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. “എന്നെ പറ്റി നിങ്ങൾ ചിന്തിക്കുമ്പോൾ, നിങ്ങൾ ‘തീ’യെ ക്കുറിച്ചും ചിന്തിക്കണം” എന്ന ബല്ലെറിനയുടെ ഡയലോഗോട് കൂടിയാണ് ട്രെയ്‌ലർ ആരംഭിക്കുന്നതും, അവസാനിക്കുന്നതും. ഒന്നര മണിക്കൂർ മാത്രമാവും ബല്ലെറിനയുടെ ദൈർഘ്യം എന്നാണ് റിപ്പോർട്ടുകൾ.

അത്യധികം ആപൽക്കരമായ അനവധി സംഘട്ടന രംഗങ്ങൾ സാഹസികമായാണ് അന ഡെ അർമാസ് കൈകാര്യം ചെയ്തിരിക്കുന്നത്. ജൂൺ 6ന് ആഗോളതലത്തിൽ വമ്പൻ റിലീസാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

Story Highlights :A fighter from the world of John Wick; The final trailer for Ballerina is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top