ജനങ്ങളോട് മോശമായി പെരുമാറിയാൽ ഇനി പണി പോകും ! പൊലീസുകാർക്ക് മുന്നറിയിപ്പുമായി ഡിജിപി

ജനങ്ങളോട് മോശമായി പെരുമാറിയാൽ ഇനി പണി പോകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര. ഏത് സാഹചര്യത്തിലായാലും പൊലീസുകാർ അസഭ്യവാക്കുകൾ പറയരുതെന്നും ഡിജിപി നിർദേശിച്ചു.
ഒരു പൊലീസുകാരനെതിരെ ആരോപണുണ്ടായാൽ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അതേ ഉദ്യോഗസ്ഥന് തന്നെയായിരിക്കുമെന്നും ഡിജിപിയുടെ സർക്കുലർ. പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയ സർക്കുലറിലാണ് നിർദ്ദേശങ്ങളുള്ളത്.
ഒരു പൊലീസുകാരന് മോശമായ പരാതി ഉണ്ടായാൽ അയാളെ തൽസ്ഥാനത്തുനിന്ന് യൂണിറ്റ് മേധാവി മാറ്റിനിർത്തണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. പരാതിക്കാർക്ക് സഹാനുഭൂതി പകരുന്ന തരത്തിൽ പെരുമാറാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും പൊലീസുകാരോട് ഡിജിപി പറയുന്നു.
ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ മനുഷ്യവകാശ കമ്മീഷനും ഡിജിപിയും നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്നും സഹായം അഭ്യർത്ഥിച്ച് പൊലീസിന് ലഭിക്കുന്ന സന്ദേശങ്ങൾ പലതും തെറ്റാണെന്ന് കരുതി സ്വീകരിക്കാതിരിക്കരുതെന്നും വ്യാജസന്ദേശങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here