മോദിക്ക് യുഎസിലേക്ക് പറക്കണം; പാകിസ്താനോട് വ്യോമപാത തുറക്കണമെന്നഭ്യർത്ഥിച്ച് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസിലേക്ക് പറക്കാൻ പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ അനുമതി തേടി. മോദിയുടെ വിമാനം പറക്കുന്നതിന് വ്യോമപാത ഉപയോഗിക്കാൻ അനുമതി ആവശ്യപ്പെട്ട് ഇന്ത്യ ഔദ്യോഗികമായി പാക്കിസ്ഥാനെ സമീപിച്ചെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. യുഎസ് ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ ഈ ആഴ്ച അവസാനമാണ് മോദി അമേരിക്കയിലേക്ക് പറക്കുന്നത്.
എന്നാൽ വ്യോമപാത അനുവദിക്കുന്നത് സംബന്ധിച്ച് പാക്കിസ്ഥാൻ ഇതുവരെ മറുപടിയൊന്നും പറഞ്ഞിട്ടില്ല. നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പാക്കിസ്ഥാൻ വ്യോമപാത അനുവദിച്ചിരുന്നില്ല. രാഷ്ട്രപതിയുടെ ഐസ്ലൻഡ് യാത്രയ്ക്കാണ് പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചത്.
കാഷ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യമാണ് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കാൻ കാരണമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here