ആംആദ്മിയിൽ നിന്ന് രാജിവച്ച് വീണ്ടും കോൺഗ്രസിലെത്തിയ എംഎൽഎയെ അയോഗ്യയാക്കി

ആംആദ്മിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിലേക്ക് തിരിച്ചെത്തിയ എംഎൽഎയെ അയോഗ്യയാക്കി. ചാന്ദ്‌നി ചൗക്ക് എംഎൽഎയായിരുന്ന അൽക ലംബയെയാണ് സ്പീക്കർ രാം നിവാസ് അയോഗ്യയാക്കിയത്. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് നടപടി.

ഈമാസം ആദ്യമാണ് ലംബ ഭരണകക്ഷി വിട്ട് കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സമീപിച്ചാൽ താൻ അവരുടെ ടിക്കറ്റിൽ മത്സരിക്കുമെന്നും അല്ലെങ്കിൽ സ്വതന്ത്രയായി നിൽക്കുമെന്നും ലംബ രണ്ടുമാസം മുൻപ് വ്യക്തമാക്കിയിരുന്നു. ലംബയ്‌ക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തന്നെ മുന്നോട്ടുവന്നിരുന്നു. ആംആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ് നൽകിയ പരാതിയിലാണ് സ്പീക്കർ നടപടി സ്വീകരിച്ചത്.

20 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചതിന് ശേഷമാണ് ലംബ 2014ൽ ആംആദ്മിയിൽ ചേർന്നത്. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top