എൽഐസിയിൽ നിന്നും കേന്ദ്രം കോടികൾ വകമാറ്റി; ഗുരുതര ആരോപണവുമായി കോൺഗ്രസ്

എല്‍ഐസിയില്‍ നിന്നും കോടികള്‍ മോദി സര്‍ക്കാര്‍ വകമാറ്റി എന്ന ആരോപണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് അജയ് മാക്കനാണ് ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. 10. 5 ലക്ഷം കോടി രൂപ വകമാറ്റിയെന്നും ഇനിയും കോടികള്‍ വകമാറ്റാനുളള നീക്കത്തിലാണ് കേന്ദ്രം എന്നുമാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തല്‍.
എല്‍ഐസിയെ ഇത് വഴി കേന്ദ്രം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കേന്ദ്രം നിര്‍ബന്ധപൂര്‍വ്വം എടുത്തിരിക്കുകയാണ്. ഇപ്പോള്‍ എല്‍ഐസി നിക്ഷേപത്തില്‍ നിന്നും 10.5 ലക്ഷം കോടി രൂപയും വകമാറ്റിയിരിക്കുന്നു. എന്നെയും നിങ്ങളേയും പോലുളള പാവപ്പെട്ടവര്‍ നിക്ഷേപിച്ച പണമാണ് സര്‍ക്കാര്‍ ബാങ്കുകളെ രക്ഷിക്കാന്‍ വകമാറ്റിയിരിക്കുന്നത് അജയ് മാക്കന്‍ ആരോപിച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുളള റിസര്‍വ് ബാങ്കിന്റെ ഹാന്‍ഡ്ബുക്കില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുളളത്. 1956 മുതല്‍ 2014 വരെ വളരെ നഷ്ടസാധ്യതയുളള പൊതുമേഖലയില്‍ എല്‍ഐസി നടത്തിയിട്ടുളള നിക്ഷേപം 11.94 ലക്ഷം കോടിയുടേതാണ്. എന്നാല്‍ 2015 മുതല്‍ 19 വരെയുളള കാലത്ത് ഇത് 22.64 ലക്ഷം കോടിയായി ഉയര്‍ന്നു. അതായത് ഇരട്ടിയോളം വര്‍ധനവ്. 10.74 ലക്ഷം കോടിയാണ് നിക്ഷേപം വര്‍ധിച്ചത് എന്നും മാക്കന്‍ ചൂണ്ടിക്കാട്ടി.
2018ല്‍ എല്‍ഐസി 21,000 കോടി രൂപയാണ് ഐഡിബിഐ ബാങ്കില്‍ നിക്ഷേപിച്ചത്. അതോടെ എല്‍ഐസിയുടെ ഷെയര്‍ 51 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ബാങ്ക് നഷ്ടത്തിലായതോടെ അത്രയും പണം എല്‍ഐസിക്ക് നഷ്ടമായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ആ മാസം ആദ്യത്തോടെ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത് ഐഡിബിഐ ബാങ്കില്‍ 9,300 കോടി നിക്ഷേപിക്കാനാണ്. അതില്‍ 4743 കോടിയും എല്‍ഐസിയുടേതാണ്. പാവപ്പെട്ടവന്റെ ഇന്‍ഷൂറന്‍സ് തുകയാണ് കേന്ദ്രം കയ്യിട്ട് വാരുന്നത് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
എല്‍ഐസിയില്‍ നിന്നും കോടികള്‍ മോദി സര്‍ക്കാര്‍ വകമാറ്റി എന്ന ആരോപണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് അജയ് മാക്കനാണ് ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. 10. 5 ലക്ഷം കോടി രൂപ വകമാറ്റിയെന്നും ഇനിയും കോടികള്‍ വകമാറ്റാനുളള നീക്കത്തിലാണ് കേന്ദ്രം എന്നുമാണ് ഇദ്ദേഹത്തിൻ്റെ വെളിപ്പെടുത്തല്‍.
എല്‍ഐസിയെ ഇത് വഴി കേന്ദ്രം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കേന്ദ്രം നിര്‍ബന്ധപൂര്‍വ്വം എടുത്തിരിക്കുകയാണ്. ഇപ്പോള്‍ എല്‍ഐസി നിക്ഷേപത്തില്‍ നിന്നും 10.5 ലക്ഷം കോടി രൂപയും വകമാറ്റിയിരിക്കുന്നു. എന്നെയും നിങ്ങളേയും പോലുളള പാവപ്പെട്ടവര്‍ നിക്ഷേപിച്ച പണമാണ് സര്‍ക്കാര്‍ ബാങ്കുകളെ രക്ഷിക്കാന്‍ വകമാറ്റിയിരിക്കുന്നത് അജയ് മാക്കന്‍ ആരോപിച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുളള റിസര്‍വ് ബാങ്കിന്റെ ഹാന്‍ഡ്ബുക്കില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുളളത്. 1956 മുതല്‍ 2014 വരെ വളരെ നഷ്ടസാധ്യതയുളള പൊതുമേഖലയില്‍ എല്‍ഐസി നടത്തിയിട്ടുളള നിക്ഷേപം 11.94 ലക്ഷം കോടിയുടേതാണ്. എന്നാല്‍ 2015 മുതല്‍ 19 വരെയുളള കാലത്ത് ഇത് 22.64 ലക്ഷം കോടിയായി ഉയര്‍ന്നു. അതായത് ഇരട്ടിയോളം വര്‍ധനവ്. 10.74 ലക്ഷം കോടിയാണ് നിക്ഷേപം വര്‍ധിച്ചത് എന്നും മാക്കന്‍ ചൂണ്ടിക്കാട്ടി.
2018ല്‍ എല്‍ഐസി 21,000 കോടി രൂപയാണ് ഐഡിബിഐ ബാങ്കില്‍ നിക്ഷേപിച്ചത്. അതോടെ എല്‍ഐസിയുടെ ഷെയര്‍ 51 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ബാങ്ക് നഷ്ടത്തിലായതോടെ അത്രയും പണം എല്‍ഐസിക്ക് നഷ്ടമായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ആ മാസം ആദ്യത്തോടെ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത് ഐഡിബിഐ ബാങ്കില്‍ 9,300 കോടി നിക്ഷേപിക്കാനാണ്. അതില്‍ 4743 കോടിയും എല്‍ഐസിയുടേതാണ്. പാവപ്പെട്ടവന്റെ ഇന്‍ഷൂറന്‍സ് തുകയാണ് കേന്ദ്രം കയ്യിട്ട് വാരുന്നത് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here