കിഫ്ബിയുടെ പേരിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷനേതാവ്; കള്ളം ആവർത്തിച്ച് സത്യമാക്കേണ്ടെന്ന് മുഖ്യമന്ത്രി

കിഫ്ബിയുടെ പേരിൽ ഭരണ, പ്രതിപക്ഷ പോര്. കിഫ്ബിയിലെ കെഎസ്ഇബി പദ്ധതിയിൽ വൻ അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കിഫ്ബിയെ തകർക്കാനുള്ള പ്രതിപക്ഷനീക്കം നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പാലായിൽ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെയാണ് കിഫ്ബിയുടെ പേരിലുള്ള കൊമ്പുകോർക്കൽ. കിഫ്ബി വഴി നടപ്പിലാക്കുന്ന കോട്ടയം ലൈൻ, കോലത്തുനാട് പദ്ധതികളിൽ കോടികളുടെ അഴിമതി നടന്നെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. കള്ളം പലപ്രാവശ്യം ആവർത്തിച്ച്, സത്യമാണെന്ന് ധരിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കിയാലിലും കിഫ്ബിയിലും എന്തൊക്കെയോ ഒളിച്ചുവക്കാനുള്ളതുകൊണ്ടാണ് സിഎജി ഓഡിറ്റിങ്ങിനെ ഭയപ്പെടുന്നതെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ കുറ്റപ്പെടുത്തൽ. ആരോപണം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാലാരിവട്ടം പാലം ഇടതുമുന്നണി തെരഞ്ഞെടുപ്പ് ആയുധമാക്കുമ്പോൾ കിഫ്ബി കൊണ്ടു പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here