കർണാടക ഉപതെരഞ്ഞെടുപ്പ്; ആറ് സീറ്റുകളിലേക്കെങ്കിലും വിജയം ഉറപ്പിച്ചില്ലെങ്കിൽ സർക്കാർ ഭാവി അനിശ്ചിതത്വത്തിൽ

കർണാടകയിലെ പതിനഞ്ച് സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് യെദ്യൂരപ്പ സർക്കാരിനെ സംബന്ധിച്ച് നിർണായകമാണ്. കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ അയോഗ്യരാക്കപ്പെട്ട സീറ്റുകളിലേക്കാണ് നിലവിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആറു സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കിൽ യെദ്യൂരപ്പ സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാകും.
കോൺഗ്രസ്, ജെഡിഎസ് സഖ്യമുണ്ടാകില്ലെന്ന് ഉറപ്പായി. പതിനഞ്ച് സീറ്റിലും ഒറ്റക്ക് മത്‌സരിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ വ്യക്തമാക്കി. ത്രികോണ മത്സരം അനുകൂലമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. നിയമസഭയുടെ കാലാവധി അവസാനിക്കാത്തതിനാൽ അയോഗ്യരാക്കപ്പെട്ട വിമതർക്ക് മത്‌സരിക്കാനാകില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here