ഇത്തവണ കാലവർഷം ഒക്ടോബർ 15 വരെ

ഇത്തവണ കാലവർഷം ഒക്ടോബർ 15 വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സെപ്തംബർ 30 ഓടെ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി ഒക്ടോബർ 15 വരെ കാലവർഷം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

സെപ്തംബർ 21 ആയിട്ടും രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങിയിട്ടില്ല. രാജസ്ഥാനിൽ നിന്ന് തുടങ്ങി മധ്യ ഇന്ത്യയിലൂടെ പിൻവാങ്ങി കന്യാകുമാരിയിലൂടെ വിടവാങ്ങിയാണ് കാലവർഷത്തിന്റെ സഞ്ചാരം.

Read Also : കാലവർഷം ശക്തം; വൈദ്യുതി കമ്പികൾ പൊട്ടിവീണത് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കേണ്ട നമ്പർ

പെയ്ത്തിന്റെ സ്വഭാവം, മൺസൂൺ കാറ്റിന്റെ ഗതിവിഗതികൾ എന്നിവ കാലാവർഷത്തിന്റെ പിൻമാറ്റം കാലാവസ്ഥ വകുപ്പ് നിർണയിക്കും. നിലവിലെ സാഹചര്യത്തിൽ നിർജീവമാകാത്ത മൺസൂൺ കാറ്റുകളാണ് മൺസൂണിന് അനുകൂലമാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top