സിഐടിയു തൊഴിലാളികളുടെ മർദനത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ തൊഴിലാളി മരിച്ചു

കോഴിക്കോട് സിഐടിയു തൊഴിലാളികളുടെ മർദനത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ തൊഴിലാളി മരിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇയാൾ ബിജെപി പ്രവർത്തകനാണ്.
രാജേഷിനെ മർദിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രാദേശിക നേതാക്കൾ റിമാൻഡിലാണ്. എലത്തൂരിൽ രാജേഷ് ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതിനെ തുടർന്നുണ്ടായ
തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
സിപിഎം പ്രാദേശിക നേതാവും മുൻ പഞ്ചായത്ത് അംഗവുമായ ഒകെ ശ്രീലേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് ആക്രമിച്ചതെന്നും ഇവരിൽ നിന്ന് നാളുകളായി ഭീഷണിയുണ്ടായിരുന്നെന്നും രാജേഷിന്റെ ഭാര്യ രജീഷ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here