‘തെറ്റുകൾ ആവർത്തിക്കരുത്’; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

പാകിസ്താന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 1965ലേയും 1971ലേയും തെറ്റുകൾ ആവർത്തിക്കരുതെന്ന് പാകിസ്താന് മന്ത്രി മുന്നറിയിപ്പ് നൽകി. ബിഹാറിലെ പട്നയിൽ ബിജെപി സംഘടിപ്പിച്ച ജൻ ജാഗരൺ സഭയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെക്കുറിച്ചും രാജ്‌നാഥ് സിംഗ് പരാമർശിച്ചു. ജമ്മു കശ്മീരിലെ ഭൂരിഭാഗം ആളുകളും ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ അനുകൂലിക്കുന്നവരാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. കശ്മീരിൽ ഭീകര വാദം രൂപം കൊള്ളാനുള്ള പ്രധാന കാരണങ്ങൾ ആർട്ടിക്കിൾ 370 ഉം ആർട്ടിക്കിൾ 35 എയുമാണ്. ഭീകരവാദം കശ്മീരിനെ രക്തരൂഷിതമാക്കിയെന്നും ഭീകരവാദികളെ സൃഷ്ടിക്കാൻ പാകിസ്താന് എത്ര ധൈര്യമുണ്ടെന്ന് ഇനി കാണട്ടെയെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here