Advertisement

‘അബ് കീ ബാർ ട്രംപ് സർക്കാർ’; ഡോണൾഡ് ട്രംപിനെ പുകഴ്ത്തി’ഹൗഡി മോദി’യിൽ നരേന്ദ്ര മോദിയുടെ പ്രസംഗം

September 22, 2019
1 minute Read

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുകഴ്ത്തി ‘ഹൗഡി മോദി’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ട്രംപ് വിശ്വപ്രസിദ്ധനും ജനകീയനുമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ട്രംപിന്റെ നേതൃപാടവത്തോട് ആരാധനയാണെന്ന് മോദി പറഞ്ഞു. അബ് കീ ബാർ ട്രംപ് സർക്കാർ എന്നായിരുന്നു മോദിയുടെ പരാമർശനം.

ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്ന് പറഞ്ഞ മോദി, ട്രംപിന് വേണ്ടി വോട്ടഭ്യർത്ഥിക്കാനും മറന്നില്ല. തൊട്ടടുത്ത് നിന്ന ഡോണൾഡ് ട്രംപിനേയും ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ കൂടിയിരുന്ന ആളുകളേയും കൈയിലെടുക്കുന്ന സംസാര രീതിയാണ് നരേന്ദ്രമോദി പുറത്തെടുത്തത്. ഹൗഡി മോദി വേദിയിൽ ഇരു നേതാക്കളും സെൽഫിയെടുത്തു. ഇതിന് ശേഷമാണ് മോദി തന്റെ പ്രസംഗത്തിലേക്ക് കടന്നത്.

ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണിൽ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത് ഹൗഡി മോദി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപാണ് ഒരുക്കിയത്. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ട് മോദിക്ക് സ്വാഗതം ആശംസിച്ച് ഡോലക് കൊട്ടി ആഘോഷമായാണ് ഇന്ത്യൻ വംശജർ ചടങ്ങ് നടക്കുന്ന സ്‌റ്റേഡിയിത്തിൽ എത്തിയത്. അൻപതിനായിരത്തിലധികം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എൻആർജി സ്റ്റേഡിയത്തിലുള്ളത്. രാജ്യത്തിന്റെ വൈവിധ്യവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന കലാപ്രകടനങ്ങളാണ് ഹൗദി മോദിയിൽ അരങ്ങേറിയത്.

ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന സ്വീകരണപരിപാടിയിൽ പങ്കെടുക്കുന്നത്. ട്രംപിനും മോദിക്കും ഇത് രാഷ്ട്രീയനേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും കരുത്തേറിയ പദവിയിലിരിക്കുന്ന നേതാവുമായി വേദി പങ്കിടുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്യാൻ മോദിയ്ക്ക് കഴിയുന്നുവെന്നതാണ് പ്രധാനം. കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഇത് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top