പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപ്; ‘ഹൗഡി മോദി’ പരിപാടിക്ക് ഹൂസ്റ്റണിൽ തുടക്കം

പ്രധാനമന്ത്രി നരേന്ദ്രമോദി ഹൗഡി മോദി വേദിയിലെത്തി. ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണിൽ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്. പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപാണ് ഒരുക്കിയത്. മികച്ച ദിവസമായിരിക്കുമെന്നും ട്രംപുമൊത്ത് സമയം ചെലവഴിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും വേദിയിലെത്തുന്നതിന് തൊട്ടുമുൻപ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ട് മോദിക്ക് സ്വാഗതം ആശംസിച്ച് ഡോലക് കൊട്ടി ആഘോഷമായാണ് ഇന്ത്യൻ വംശജർ ചടങ്ങ് നടക്കുന്ന സ്‌റ്റേഡിയിത്തിൽ എത്തിയത്. അൻപതിനായിരത്തിലധികം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എൻആർജി സ്റ്റേഡിയത്തിലുള്ളത്. രാജ്യത്തിന്റെ വൈവിധ്യവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന കലാപ്രകടനങ്ങളാണ് ഹൗദി മോദിയിൽ അരങ്ങേറുന്നത്.

‘ഹൗഡി മോദി’യിൽ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന സ്വീകരണപരിപാടിയിൽ പങ്കെടുക്കുന്നത്. ട്രംപിനും മോദിക്കും ഇത് രാഷ്ട്രീയനേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും കരുത്തേറിയ പദവിയിലിരിക്കുന്ന നേതാവുമായി വേദി പങ്കിടുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്യാൻ മോദിയ്ക്ക് കഴിയുന്നുവെന്നതാണ് പ്രധാനം. കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഇത് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top