റഫാൽ വിമാനങ്ങൾ അടുത്ത വർഷം ഇന്ത്യയിലെത്തും

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ആദ്യ വിമാനം അടുത്ത വർഷം ഇന്ത്യയിലെത്തും. അടുത്തവർഷം മാർച്ച്- എപ്രിൽ മാസങ്ങളിൽ മാത്രമേ റഫാൽ ഇന്ത്യയിൽ എത്തൂ. റഫാൽ വിമാനങ്ങൾ പറത്താനുള്ള വൈമാനികരുടെ പരിശീലനം അപ്പോൾ മാത്രമേ അവസാനിക്കൂ. അതുകൊണ്ടാണ് ആ സമയത്ത് വിമാനം എത്തിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
–
ആർബ 001 വിഭാഗത്തിൽ പെടുന്ന റഫാലിന്റെ ഇരട്ട എഞ്ചിൻ പോർവിമാനം സെപ്തംബർ 19 ന് ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള 58,000 കോടി രൂപയുടെ റഫാൽ ഇടപാട് പ്രകാരമുള്ള ആദ്യ വിമാനം ആണ് ഇത്. എന്നാൽ വൈമാനികരുടെ പരിശീലനം അടക്കമുള്ള കാര്യങ്ങൾ ഇനിയും പൂർത്തിയാകാത്തത് കൊണ്ട് വിമാനം ഇന്ത്യയിലേക്ക് എത്തിയ്ക്കാൻ ധൃതി വേണ്ടെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ തിരുമാനം.
അതേ സമയം, വിമാനം നാവിക സേനയുടെ ഭാഗമാക്കുന്ന ചടങ്ങ് ഫ്രാൻസിൽ വെച്ചു തന്നെ നടത്താൻ തിരുമാനിച്ചു. ഇതിനായി പ്രതിരോധമന്ത്രി ഒക്ടോബർ 8 ന് ഫ്രാൻസിൽ എത്തും. ഫ്രാൻസിലെ മെറിഗ്നാക്കലുള്ള സൈനിക കേന്ദ്രത്തിൽ വെച്ചാവും റഫാൽ വിമാനങ്ങൾ വ്യോമ സേനയുടെ ഭാഗമാക്കുന്ന ചടങ്ങ് നടക്കുക.
വൈമാനികർക്ക് നൽകുന്ന റഫാൽ വിമാനം പറത്താനുള്ള പരിശീലനം മാർച്ച് വരെ നീളും. 2017 മാർച്ചിൽ ആരംഭിച്ച പരിശിലനം ലാൻഡിവിസ്നു എയർബേയ്സിൽ ആണ് നടക്കുന്നത്. ഇറാഖിലും സിറിയലും അടക്കം പരിശിലനം 2017 മാർച്ചിൽ ആരംഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here