കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാർഥി പട്ടിക നാളെ ഹൈകമാന്റിലേക്ക്

കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാർഥി പട്ടിക സംസ്ഥാന നേതൃത്വം നാളെ ഹൈകമാന്റിന് കൈമാറും. വട്ടിയൂർക്കാവിൽ എൻ പീതാംബരക്കുറുപ്പിനും, കോന്നിയിൽ റോബിൻ പീറ്ററിനും അരൂരിൽ എസ് രാജേഷിനുംഎറണാകുളത്ത് ടി ജെ വിനോദിനുമാണ് സാധ്യത കൽപ്പിക്കുന്നത്.
പരസ്യ പ്രതികരണങ്ങളിലൂടെ അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥികളെ പ്രവർത്തകർ അംഗീകരിക്കുകയാണ് വേണ്ടതെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഇന്നു ചേർന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുടെ നിർദ്ദേശം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടർചർച്ചകൾ നടത്തിയ ശേഷം സാധ്യതാ പട്ടിക നാളെത്തന്നെ ഹൈകമാന്റിന് കൈമാറാനാണ് നീക്കം.
വട്ടിയൂർക്കാവിൽ എൻ പീതാംബരക്കുറുപ്പിനും, കോന്നിയിൽ റോബിൻ പീറ്ററിനും അരൂരിൽ എസ് രാജേഷിനുംഎറണാകുളത്ത് ടി ജെ വിനോദിനുമാണ് മുൻഗണന. വൈകാതെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
എൻ പീതാംബരക്കുറുപ്പിനെതിരെ കെ പി സി സി ആസ്ഥാനത്ത് വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇതിനെ മുഖവിലക്കെടുക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്.സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ അതിരുവിട്ട പ്രതികരണങ്ങളും പ്രതിഷേധങ്ങളും ശരിയായില്ലെന്നും തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ വിമർശനമുയർന്നു. അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നേതൃത്വം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here