ട്രാൻസ്ഗ്രിഡ് അഴിമതിയാരോപണം; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്

ട്രാൻസ്ഗ്രിഡ് അഴിമതിയാരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനുള്ള കർശന വ്യവസ്ഥയോടെയാണ് കിഫ്ബി രൂപകൽപന ചെയ്തത്. സിഎജിക്ക് സകല കിഫ്ബി രേഖകളും പരിശോധിക്കാനുള്ള അധികാരമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബി ഓഡിറ്റ് റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുമെന്ന പറഞ്ഞ തോമസ് ഐസക്, പ്രതിപക്ഷ നേതാവ് അലമ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി. തന്നെ പാഠം പഠിപ്പിക്കാൻ തോമസ് ഐസക് വളർന്നിട്ടില്ലെന്ന് ചെന്നിത്തല തിരിച്ചടിച്ചു. കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്രീയ അഴിമതിയാണ് കിഫ്ബിയുടെ മറവിൽ നടക്കുന്നതെന്ന് വിഡി സതീശൻ എംഎൽഎ ആരോപിച്ചു.
കിഫ്ബി വഴി നടപ്പിലാക്കുന്ന കെഎസ്ഇബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയിലുയർന്ന അഴിമതിയാരോപണം ചൂട് പിടിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. നിലവിലുള്ള ഡൽഹി ഷെഡ്യൂൾ റേറ്റ് ഉണ്ടാക്കിയത് 2013ൽ രമേശ് ചെന്നിത്തല മന്ത്രിയായിരിക്കുമ്പോഴാണ്. യുഡിഎഫിന്റെ കാലത്തെ അതേ ടെണ്ടർ നടപടികൾ തന്നെയാണ് കെഎസ്ഇബി ഇപ്പോഴും പിന്തുടരുന്നത്. 20 ശതമാനം ടെൻഡർഎക്‌സസ് വന്നു എന്നതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് ഉയർത്തുന്ന അഴിമതി ആരോപണം ബാലിശവും അടിസ്ഥാന രഹിതവുമാണ്.
അതേ സമയം, യുഡിഎഫ് കാലത്ത് 50 ശതമാനം വരെ ടെൻഡർ എക്‌സസ് വന്നിട്ടുണ്ടെന്ന് പറഞ്ഞ തോമസ് ഐസക് കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ കരുവായിമാറിയെന്ന് ചന്നിത്തല കുറ്റപ്പെടുത്തി. സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. 4 (1) പ്രകാരം മസാല ബോണ്ട് അടക്കമുള്ള സകല കിഫ്ബി രേഖകളും പരിശോധിക്കാൻ സിഎജിക്ക് അധികാരമുണ്ട്. സിഎജിക്ക് അതറിയില്ലെങ്കിൽ സർക്കാർ വീണ്ടും അറിയിക്കാം. കത്ത് അയക്കുന്നത് എന്തിനെന്ന് അവരോട് തന്നെ ചോദിക്കണം. കിഫ്ബി ഓഡിറ്റ് റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
എന്നാൽ, തോമസ് ഐസക്ക് തന്നെ പഠിപ്പിക്കാൻ വളർന്നിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്രീയ അഴിമതിയാണ് കിഫ്ബിയുടെ മറവിൽ നടക്കുന്നതെന്ന് വിഡിസതീശൻ എംഎൽഎ ആരോപിച്ചു. കിഫ്ബിയിൽ ഡിപിസി നിയമത്തിന്റെ 14 (1) വകുപ്പ് അനുസരിച്ച് ഓഡിറ്റിങിന് പരിമിതികളുണ്ടെന്നും സതീശൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here