ബിലാൽ വരും; അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് മമ്മൂട്ടി

ആരാധകർ കാത്തിരിക്കുന്ന ചിത്രം ‘ബിലാൽ’ പുറത്തിറങ്ങുമെന്ന് നടൻ മമ്മൂട്ടി. ഗാനഗന്ധർവൻ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ രമേഷ് പിഷാരടിയോടൊപ്പം പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് ലൈവിലാണ് മമ്മൂട്ടി വിവരം അറിയിച്ചത്. ലൈവിൽ കമൻ്റായി വന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി.
ബിലാൽ വരുമെന്നും അതിൻ്റെ തയ്യാറെടുപ്പുകൾ നടക്കുകയാണെന്നുമാണ് മമ്മൂട്ടി അറിയിച്ചത്. കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തു വിട്ടില്ല.
മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളതിൽ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ബിലാൽ. അമൽ നീരദിൻ്റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ബിലാൽ. ഇറങ്ങിയ സമയത്ത് അധികം ശ്രദ്ധിക്കപ്പെടാതിരുന്ന ചിത്രം പിന്നീട് കൾട്ട് പദവി നേടുകയായിരുന്നു. ഇന്ന് മമ്മൂട്ടിയുടെ ഏറ്റവുമധികം ആരാധകരുള്ള കഥാപാത്രമാണ് ബിലാൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here