റോബർട്ട് വദ്രയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റോബർട്ട് വദ്ര ഡൽഹി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇഡിയുടെ വാദം. മുൻകൂർ ജാമ്യാപേക്ഷയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിർത്തു.
ഇക്കഴിഞ്ഞ ജൂണിൽ ലണ്ടൻ, യുഎസ്, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിന് വദ്ര അനുമതി ആവശ്യപ്പെട്ടിരുന്നു. ചികിത്സയ്ക്ക് വേണ്ടിയായിരുന്നു വിദേശത്ത് പോകാൻ അനുമതി തേടിയത്. വിദേശ രാജ്യങ്ങളിൽ പോകാൻ അനുവദിച്ചാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വദ്രയുടെ അപേക്ഷയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിർത്തു. എന്നാൽ ലണ്ടൻ ഒഴികെ മറ്റ് രാജ്യങ്ങളിൽ സന്ദർശിക്കുന്നതിന് കോടതി അദ്ദേഹത്തിന് അനുമതി നൽകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here