അരൂരിൽ മത്സരിക്കില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

അരൂരിൽ മത്സരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിജെപി ഉറപ്പുനൽകിയ സ്ഥാനങ്ങൾ ലഭിക്കാത്തതിനാലാണ് പിന്മാറ്റം. അതേസമയം, സിറ്റിങ് സീറ്റിൽ എൽഡിഎഫിനെ വിജയിപ്പിക്കാനുള്ള, രാഷ്ട്രീയ തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സ്ഥാനാർത്ഥിക്കായുള്ള ചർച്ച ചൂടുപിടിച്ചിരിക്കെയാണ് ബിഡിജെഎസിന്റെ പിൻമാറ്റം. അരൂരിൽ മത്സരിക്കില്ലെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇക്കാര്യം അമിത് ഷായുമായിസംസാരിക്കും. എൻഡിഎയ്ക്ക് ഒപ്പം പ്രചരണത്തിനിറങ്ങുമെന്നും തുഷാർ പറഞ്ഞു.
ഹിന്ദു ഭൂരിപക്ഷ മണ്ഡലമാണ് അരൂർ. എസ്എൻഡിപി യോഗത്തിന് നിർണായകസ്വാധീനമുള്ള പ്രദേശം. യോഗം ജനറൽ സെക്രട്ടറിയുടെ തുടർച്ചയായി ഇടത് അനുകൂല പരാമർശങ്ങൾക്കൊപ്പം, സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിൻമാറ്റം കൂടിയായപ്പോൾ, ബിഡിജെഎസ് കാലുവാരുമോയെന്ന ആശങ്കയിലാണ് ബിജെപി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here