പാലാ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂർത്തിയാക്കി; രണ്ടാം റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചു

പാലാ ഉപതെരഞ്ഞെടുപ്പിൽ രാമപുരം പഞ്ചായത്തിലെ വോട്ടെണ്ണൽ ആദ്യ റൗണ്ട് പൂർത്തിയാക്കി രണ്ടാം റൗണ്ടിലേക്ക് കടന്നു. രണ്ടാം റൗണ്ടിലും വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. 751 വോട്ടുകൾക്കാണ് നിലവിൽ മാണി സി കാപ്പൻ മുന്നിട്ടിരിക്കുന്നത്. രണ്ടാം റൗണ്ട് 500 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പന് സമ്മാനിച്ചത്.
ആദ്യ റൗണ്ടിൽ എൽഡിഎഫിന്റെ മാണി സി കാപ്പന് വ്യക്തമായ മേൽക്കൈ ആണ് ലഭിച്ചിരിക്കുന്നത്. ആദ്യ റൗണ്ടിൽ 64 വോട്ട് NOTA. സ്വതന്ത്രൻ മജു പുത്തൻകണ്ടത്തിന് 153 വോട്ട് ലഭിച്ചിട്ടുണ്ട്.
നിലവിൽ രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. അവിടെയാണ് ഏറ്റവും കൂടുതൽ പോളിംഗ് സ്‌റ്റേഷനുകളുള്ളത്. അതുകൊണ്ട് തന്നെ രാമപുരം പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തീരുമ്പോൾ പാല ഇടത് ചാരുമോ വലത് ചാരുമോ എന്നറിയാം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യുഡിഎഫിന് നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here