പാലാ ഉപതെരഞ്ഞെടുപ്പ്; രാമപുരത്തും കടനാടും യുഡിഎഫിന് തിരിച്ചടി

പാലാ ഉപതെരഞ്ഞെടുപ്പിൽ രാമപുരത്തും കടനാടും യുഡിഎഫിന് തിരിച്ചടി. വ്യക്തമായ ലീഡാണ് എൽഡിഎഫ് ഉയർത്തിയിരിക്കുന്നത്. നിലവിൽ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നു. ആദ്യ രണ്ട് റൗണ്ടുകളിലും വ്യക്തമായ ലീഡ് നിലനിർത്തിയ മാണി സി കാപ്പന് എന്നാൽ മൂന്നാം റൗണ്ടിൽ ഭൂരിപക്ഷത്തിൽ നേരിയ ഇടിവ് വന്നിട്ടുണ്ട്. 757 വോട്ടുകൾക്കാണ് നിലവിൽ മാണി സി കാപ്പൻ മുന്നിട്ടിരിക്കുന്നത്. രണ്ടാം റൗണ്ട് 500 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പന് സമ്മാനിച്ചത്.
യുഡിഎഫിന്റെ ജോസ് ടോം പുലിക്കുന്നേലിന് 8174 വോട്ടും, എൽഡിഎഫിന്റെ മാണി സി കാപ്പന് 8931 വോട്ടും, ബിജെപിയുടെ എൻ ഹരിക്ക് 3240 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്.
നിലവിലെ ലീഡ് നില –
യുഡിഎഫ്- 8174
എൽഡിഎഫ് – 8931
ബിജെപി- 3240
ആദ്യ റൗണ്ടിൽ എൽഡിഎഫിന്റെ മാണി സി കാപ്പന് വ്യക്തമായ മേൽക്കൈ ആണ് ലഭിച്ചിരിക്കുന്നത്. ആദ്യ റൗണ്ടിൽ 64 വോട്ട് NOTA . സ്വതന്ത്രൻ മജു പുത്തൻകണ്ടത്തിന് 153 വോട്ട് ലഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here