‘ഇത്തരം വേദനിപ്പിക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് കൃത്യമായ മറുപടികൾ ഉണ്ടെങ്കിലും യുഡിഎഫിന്റെ ഐക്യത്തിൽ വിള്ളൽ വീഴ്ത്താതിരിക്കാൻ മൗനം പാലിക്കുന്നു’ : ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകി ജോസ് കെ മാണി. വേദനിപ്പിക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് കൃത്യമായ മറുപടികൾ ഉണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരുടെ വികാരത്തെ ബഹുമാനിക്കുന്നത് കൊണ്ടും വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ യുഡിഎഫിന്റെ ഐക്യത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കരുതെന്ന നിർബന്ധം ഉള്ളതുകൊണ്ടും വ്യക്തിപരമായ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടി പറയുന്നില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പോസ്റ്റ്.
ഈ തെരഞ്ഞെടുപ്പിൽ നിരവധി ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി.പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില എന്ന ചിഹ്നം ഇല്ലാതെ യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു. സ്ഥാനാർത്ഥി നിർണ്ണയം മുതൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തിൽ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാർത്ഥ്യം അറിയാമെന്നും ജോസ് കെ മാണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം :
പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ചതിച്ചത് ജോസ് കെ മാണി വിഭാഗമാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ജോസ് കെ മാണി വോട്ട് മറിച്ചുവെന്ന് പിജെ ജോസഫും ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് തനിക്ക് കിട്ടിയെന്ന് മാണി സി കാപ്പനും ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here