Advertisement

സ്‌പൈഡർമാൻ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തിരിച്ച് വരുന്നു

September 28, 2019
3 minutes Read

മാർവലും സോണിയും തമ്മിൽ ധാരണയായി. സ്‌പൈഡർമാൻ  മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തിരിച്ചെത്തുന്നു.സ്പെെഡി തിരിച്ച് വരുമെന്നുളള വാർത്തയിൽ സന്തോഷത്തിലാണ് ആരാധകർ.

കൂടാതെ മറ്റൊരാളും കൂടെ ഇക്കാര്യത്തിൽ വളരെയധികം ആനന്ദത്തിലാണ്. ആരെന്നല്ലേ, സ്‌പൈഡർമാനെ അവതരിപ്പിക്കുന്ന ടോം ഹോളണ്ട് തന്നെ. വൂൾഫ് ഓഫ് ദ വോൾസ്ട്രീറ്റിലെ രംഗം ഷെയർ ചെയ്തുകൊണ്ട് ടോമിന്റെ പ്രതികരണം ഇൻസ്റ്റാഗ്രാമിൽ വൻ തരംഗമായിട്ടുണ്ട്.

സോണി എന്റർടൈൻമെന്റും ഡിസ്‌നി സ്റ്റുഡിയോയും ഒരുമിച്ച് പ്രഖ്യാപിച്ച സ്‌പൈഡർമാൻ,ഹോം കമിംഗ് സീരിസിലെ പുതിയ ചിത്രം നിർമ്മിക്കാൻ പോകുന്നത് മാർവലും കെവിൻ ഫെയ്ജും ചേർന്നാണ്.ടോം ഹോളണ്ട് തന്നെയാണ് സ്‌പൈഡർമാനെ അവതരിപ്പിക്കുന്നത്. സിനിമ 2021 ജൂലൈ 16ന് റിലീസ് ചെയ്യും.പുതിയ കരാറിന്റെ ഭാഗമായി അടുത്ത മാർവൽ ചിത്രത്തിലും സ്‌പൈഡർമാൻ ഉണ്ടാവും.

‘മാർവലിൽ സ്‌പൈഡിയുടെ പ്രയാണം തുടരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. മാർവൽ സ്റ്റുഡിയോയിലെ ഞങ്ങളെല്ലാവരും ആവേശത്തിലാണ്.ലോകമെമ്പാടുമുള്ള എല്ലാ പ്രായക്കാരെയും പ്രേക്ഷകരെയും ആവേശത്തിലാഴ്ത്തുന്ന ശക്തമായ കഥാപാത്രമാണ് സ്‌പൈഡർമാൻ. സോണി അവരുടെ സ്വന്തം രീതിയിൽ സ്‌പൈഡി-യൂണിവേഴ്‌സ് നിർമ്മിക്കും. ഭാവിയിൽ വരാൻ പോകുന്ന സർപ്രൈസുകൾ നിങ്ങൾ കാണാൻ പോകുന്നതേ ഉള്ളു.’ നിർമാതാക്കളിൽ ഒരാളായ ഫെയ്ജ് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top