സ്പൈഡർമാന്‍ താരങ്ങള്‍ ടോം ഹോളണ്ടിന്റെയും സെൻഡായയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

സ്‌പൈഡർമാൻ ചിത്രങ്ങളിലെ ഹിറ്റ് ജോഡി ടോം ഹോളണ്ടിന്റെയും സെൻഡായയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് TMZ റിപ്പോർട്ട് ചെയ്തു. ഗോൾഡൻ ഗ്ലോബ്‌സ്‌പുരസ്‌കാര ചടങ്ങിനെത്തിയ സെൻഡായയുടെ വിരലിൽ ധരിച്ചിരുന്ന ഡയമണ്ട് മോതിരം ആരാധകർക്കിടയിൽ ചർച്ചയായതായിരുന്നു. എന്നാൽ ഇരുവരുടെയും ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല.
എന്നാലിപ്പോൾ താരത്തിന്റെ മോതിരം സ്കാൻ ചെയ്ത് ആരാധകർ നടത്തിയ അന്വേഷണത്തിൽ ജെസീക്ക മക്-കോർമക്ക് എന്ന ജൂവലറി ബ്രാൻഡിന്റെ വെബ്‌സൈറ്റിൽ എൻഗേജ്മെന്റ് സെക്ഷനിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടെത്തിയതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. ഇരുവരുടെയും പ്രണയം 2021 മുതൽ പരസ്യമായിരുന്നു. സിനിമക്ക് പുറത്ത് ഒരുമിച്ച് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ എല്ലാം പാപ്പരാസികൾ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിരുന്നു.
GQ വിനു നൽകിയ അഭിമുഖത്തിൽ ‘തങ്ങളുടെ ബന്ധം സ്വകാര്യമായി സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നു, എന്നാൽ തങ്ങളുടെ പ്രശസ്തി അങ്ങനൊന്നും പലപ്പോഴും അനുവദിച്ചു തരാറില്ല’ എന്ന് ടോം ഹോളണ്ട് പറഞ്ഞിരുന്നു. ഇപ്പോൾ പുതിയ അവേഞ്ചേഴ്‌സ് ചിത്രം ഡൂംസ് ഡേയിൽ അഭിനയിക്കാനൊരുങ്ങുകയാണ് ടോം ഹോളണ്ട്. അത് ശേഷം ക്രിസ്റ്റഫർ നോളന്റെ ഒഡീസിയിൽ ടോം ഹോളണ്ടും സെൻഡായയും ജോയിൻ ചെയ്യും എന്നാണു പുറത്തു വരുന്ന വിവരം. മാറ്റ് ഡേമൺ,ഷാലിസ് തെരൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.
Story Highlights :സ്പൈഡർമാന്‍ താരങ്ങള്‍ ടോം ഹോളണ്ടിന്റെയും സെൻഡായയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here