കേരള തീരം ലക്ഷ്യമിട്ട് രാജ്യത്തിനു പുറത്തു നിന്നുള്ള ശക്തികൾ നീക്കം നടത്തുന്നതായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

കേരളത്തിന്റെ തീരദേശം ലക്ഷ്യമിട്ട് രാജ്യത്തിനു പുറത്തു നിന്നുള്ള ശക്തികൾ നീക്കം നടത്തുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇത് നേരിടാൻ രാജ്യം സജ്ജമാണെന്നും കേരളത്തിന്റെ തീരദേശങ്ങൾ സംരക്ഷിക്കാൻ രാജ്യം പ്രതിഞ്ജാ ബദ്ധമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
മാതാ അമൃതാനന്ദമയിയുടെ അറുപത്തിയാറാം പിറന്നാൾ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം തീരത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ തീരദേശം ലക്ഷ്യമിട്ട് ചില ബാഹ്യ ശക്തികൾ നീക്കം നടത്തുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
പ്രകൃതി മാതാവിന്റെ മക്കളായ നമ്മൾ മാതാവിന്റെ നെഞ്ചിൽ സദാ ചവിട്ടികൊണ്ടിരിക്കുകയാണെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. സംസ്കാരം മറന്ന ഉല്ലാസമല്ല, സംസ്കാാരത്തെ വളർത്തുന്ന ഉല്ലാസമാണ് വേണ്ടതെന്ന് മാതാ അമൃതാനന്ദമയി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here