വി.കെ പ്രശാന്ത് തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

വട്ടിയൂർക്കാവിലെ ഇടത് മുന്നണി സ്ഥാനാർത്ഥി അഡ്വക്കേറ്റ് വി.കെ. പ്രശാന്ത് തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. പാലായിലെ വിജയം വട്ടിയൂർക്കാവിലും പ്രതിഫലിക്കുമെന്ന് പറഞ്ഞ വി.കെ.പ്രശാന്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
വട്ടിയൂർക്കാവിൽ ആദ്യം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചത് ഇടത് മുന്നണിക്ക് മേൽകൈ നൽകിയിട്ടുണ്ട്. പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള വോട്ടഭ്യർത്ഥനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെത്തി സഹപ്രവർത്തകരോട് വികെ പ്രശാന്ത് ഇന്ന് വോട്ട് ചോദിച്ചു. 2005 മുതൽ അഭിഭാഷകനായി പ്രാക്ടീസ് ചെ്യ്യുകയായിരുന്നു വികെ പ്രശാന്ത്.
തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക തിരുവനന്തപുരം ബാർ അസോസിയേഷനിലെയും, ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനിലെയും അഭിഭാഷകർ സമാഹരിച്ച് നൽകി.
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻസി പിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നാളെ ഉദ്ഘാടനം ചെയ്യും. വി.കെ.പ്രശാന്ത് തിങ്കളാഴ്ച്ച നാമനിർദേശ പത്രിക സമർപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here