അരുവിക്കര അണക്കെട്ട് ഷട്ടറുകൾ ഉയർത്തി; തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

തിരുവനന്തപുരം അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി. 30 സെൻ്റിമീറ്ററാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ 60 സെൻ്റിമീറ്റർ കൂടി ഉയർത്തും. കരമന ആറിനു തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേ സമയം, തിരുവനന്തപുരം കോട്ടൂർ വനമേഖലയിൽ 2 മണിക്കൂറായി കനത്ത മഴ തുടരുകയാണ്. എലിമല എന്ന പ്രദേശത്ത് ഉരുൾ പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായതായി സൂചനയുണ്ട്. ആളപായമില്ലെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. സ്ഥലത്ത് എത്തിച്ചേരാൻ അധികൃതർക്ക് കഴിയാത്തതു കൊണ്ട് തന്നെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
സ്ഥാനത്ത് ഇന്ന് ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകുന്നതിന് തടസങ്ങളില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here