പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പ്; ഇന്ത്യയുടെ പങ്കാളിത്തത്തെപ്പറ്റി ഉറപ്പു പറയണമെന്ന് പാക് ക്രിക്കറ്റ് ബോർഡ്

പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീം പങ്കെടുക്കാനുള്ള സാധ്യത വളരെ വിരളമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ ബിസിസിഐ ടീമിനെ അയക്കാൻ സാധ്യതയില്ല. ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ അറിയിച്ചിരിക്കുകയാണ്.
അടുത്ത വർഷമാണ് ഏഷ്യാ കപ്പ് നടക്കുക. സെപ്തംബറിലാണ് ടൂർണമെൻ്റ്. ജൂൺ മാസത്തിനു മുൻപ് ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം അറിയിക്കണമെന്നാണ് പാക് ക്രിക്കറ്റ് ബോർഡിൻ്റെ അറിയിപ്പ്. ആ സമയത്തെങ്കിലും അറിഞ്ഞാൽ മാത്രമേ അതനുസരിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്താൻ സാധിക്കൂ എന്നാണ് പാകിസ്താൻ്റെ പക്ഷം.
ഇക്കാര്യത്തിൽ, വേദി മാറ്റം എന്ന ഒറ്റ നിലപാടിലാണ് ഇത്രയും കാലം ബിസിസിഐ ഉറച്ചു നിന്നത്. കശ്മീർ പ്രശ്നം കൂടി വന്നതോടെ വിഷയത്തിൽ ബിസിസിഐ മറ്റൊരു നിലപാട് എടുക്കില്ലെന്ന് തീർച്ചയാണ്. ഇന്ത്യയുടെ നിലപാടിൽ ഐസിസിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇന്ത്യ ടൂർണമെൻ്റിൽ പങ്കെടുക്കുകയില്ലെന്നത് ഏഷ്യാ കപ്പിൻ്റെ ശോഭ കെടുത്തും എന്നതിനൊപ്പം കാണികളുടെ എണ്ണത്തിലും സ്പോൺസർമാരുടെ പങ്കാളിത്തത്തിലും ഇടിവുണ്ടാക്കും. അതുകൊണ്ട് തന്നെ വാണിജ്യപരമായും ഐസിസിക്കും എസിസിക്കും ഇത് നഷ്ടമുണ്ടാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here