പാലക്കാട് പെന്തകോസ്ത് വിഭാഗത്തിന്റെ പ്രാർത്ഥനക്ക് നേരെ ആക്രമണം

പാലക്കാട് പെന്തകോസ്ത് വിഭാഗത്തിന്റെ പ്രാർത്ഥനക്ക് നേരെ അക്രമണം. പത്തിരിപ്പാലയിലാണ് സംഭവം. പ്രാർത്ഥന നടക്കുന്ന വീട്ടിൽ കയറി പാസ്റ്റർമാരേയും കുടുംബത്തെയും മർദ്ദിക്കുകയായിരുന്നു.

ആർഎസ്എസാണ് അക്രമണത്തിന് പിന്നിലെന്ന് മർദ്ദനത്തിനിരയായവർ ആരോപിച്ചു. പരുക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മങ്കര പൊലീസ് കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top