പാകിസ്താനിലേക്കില്ലെന്ന് ഇന്ത്യക്കാരായ ബംഗ്ലാദേശ് വനിതാ ടീം പരിശീലകർ

ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിൻ്റെ പാകിസ്താൻ പര്യടനത്തിനു തിരിച്ചടി. ഇന്ത്യക്കാരായ ബംഗ്ലാ പരിശീലകർ പാകിസ്താനിലേക്കില്ലെന്നറിയിച്ചതാണ് അവർക്ക് തിരിച്ചടി ആയിരിക്കുന്നത്. പ്രധാന പരിശീലകയായ അഞ്ജു ജെയ്ന്‍, അസിസ്റ്റന്റ് കോച്ച് ദേവിക പാല്‍ഷികര്‍, ട്രെയിനര്‍ കവിത പാണ്ഡെ എന്നിവരാണ് പര്യടനത്തിൽ നിന്ന് പിന്മാറിയത്.
ഇന്ത്യ-പാകിസ്താൻ നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് പിന്മാറ്റം. പിന്മാറ്റം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചിട്ടുണ്ട്. ഇതോടെ പകരം പരിശീലക സംഘത്തെ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബംഗാദേശ് ക്രിക്കറ്റ് ബോർഡ്.
ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ നാലുവരെയാണ് ടീമിന്റെ പാക് പര്യടനം. മൂന്നു ടി-20 മാച്ചുകളാണ് ടീം പാകിസ്താനിൽ കളിക്കുക. ടീം പുറപ്പെടുന്നതിനുമുമ്പ് സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുമെന്നും അതിനു ശേഷമാകും അന്തിമ തീരുമാനമെന്നും മാനേജ്മെൻ്റ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here