Advertisement

വർണാഭമായ ചടങ്ങിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ കിറ്റ് പുറത്തിറങ്ങി

September 30, 2019
0 minutes Read

പുതിയ ഐഎസ്എൽ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം ജേഴ്സി പുറത്തിറക്കി. എറണാകുളം ലുലു മാളിൽ നടന്ന ചടങ്ങിലാണ് കിറ്റ് പുറത്തിറക്കിയത്. റിയോർ സ്പോർട്സ് മാനേജിംഗ് ഡയറക്ടർ ഭാഗേഷ് കോട്ടെക് ചടങ്ങിൽ സംസാരിച്ചു. ആരാധകർക്കു വേണ്ടി പ്രത്യേകമായി ഫാൻ ജേഴ്സിയും ഇക്കൊല്ലം ഉണ്ടാവും. സാധാരണ ജേഴ്സിയുടെ വലതു ഭാഗത്ത് ആനയുടെ ചിഹ്നവും ഇടതു ഭാഗത്തായി രണ്ട് നീല വരകൾ കൂടിയുള്ളതാണ് ഫാൻ ജേഴ്സി. എന്നും യെല്ലോ എന്ന് ജേഴ്സിയുടെ പിന്നിൽ എഴുതിയിട്ടുമുണ്ട്.

കളിക്കാർക്ക് തീരെ ബുദ്ധിമുട്ടില്ലാതെ ധരിക്കാൻ കഴിയുന്ന ക്ലോത്താണ് ജേഴ്സിക്കായി ഉപയോഗിച്ചിരിക്കുന്നതെന്നും 2016 സീസണിലെ മെറ്റീരിയലിനോട് സമാനമാണ് ഇക്കൊല്ലത്തെ ജേഴ്സി മെറ്റീരിയൽ എന്നും അദ്ദേഹം പറഞ്ഞു. ആരാധകർക്ക് താങ്ങാൻ കഴിയുന്ന വിലയിൽ വ്യാജ ജേഴ്സികളെ തുരത്താൻ കഴിയുന്ന ജേഴ്സിയാണ് തങ്ങൾ ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമൻ്റേറ്ററും മാധ്യമപ്രവർത്തകനുമായ ഷൈജു ദാമോദരനാണ് ചടങ്ങിൽ അവതാരകനായത്. ബ്ലാസ്റ്റേഴ്സ് ഉടമ നിഖിൽ ഭരദ്വാജ്, സി ഇ ഒ വീരെൻ ഡിസിൽവ, സ്പോൺസർമാർ തുടങ്ങിയവരൊക്കെ ചടങ്ങിൽ സംബന്ധിച്ചു. വളരെ സിമ്പിളായ ഹോം ജേഴ്സിയാണ് ഇക്കൊല്ലം ബ്ലാസ്റ്റേഴ്സ് അണിയുക. ജേഴ്സിയുടെ നിറം മഞ്ഞയാണ്. തോളിലും കൈയിലും നീല സ്ട്രൈപ്പും. ഷോർട്സ് നീല നിറത്തിലും ഗോൾ കീപ്പിംഗ് ജേഴ്സി വെള്ള നിറത്തിലുമാണ്.

ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകനും സഹപരിശീലകരും ചടങ്ങിൽ സംബന്ധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top