പ്രളയം; പാറ്റ്നയിൽ കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്തി

ബീഹാറിൽ തുടർന്നു വരുന്ന കനത്ത പ്രളത്തെ തുടർന്ന് പാറ്റ്നയിലെ ബജാർ സമിതി പ്രദേശത്ത് കുടുങ്ങിയ എട്ട് മലയാളികളെ രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
പാറ്റ്നയിലെ ബജാർ സമിതി പ്രദേശത്ത് കുടുങ്ങിയ മലയാളികളെ വൈകുന്നേരത്തോടെയാണ് രക്ഷപെടുത്തിയത്. ഇവർക്ക് ഭക്ഷണവും വെള്ളവും നൽകി. വിഷയത്തിൽ കേരള സർക്കാറിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് ഇടപെട്ടിരുന്നു.
മഴയ്ക്ക് താൽക്കാലിക ആശ്വാസമായതോടെ പാറ്റ്നയിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയത് ആശ്വാസമായിട്ടുണ്ട്. സംസ്ഥാനത്ത് 300 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഒറ്റപ്പെട്ടവർക്ക് വ്യോമ സേന ഹെലികോപ്റ്റർ വഴി ദുരിതാശ്വാസ സാമഗ്രഹികൾ വിതരണം ചെയ്യുന്നുണ്ട്.
അതേ സമയം, ഉത്തർപ്രദേശിൽ മരണ സംഖ്യ നൂറായി. വെള്ളം കയറിയതിനെ തുടർന്ന് ബല്യ ജില്ലാ ജയിലിൽ നിന്ന് 900 തടവുകാരെ മാറ്റിപ്പാർപിച്ചു. മധ്യ പ്രദേശ്, രാജസ്ഥാൻ ,ഉത്തരാഖണ് എന്നിവടങ്ങിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here