Advertisement

തിരുവനന്തപുരം കോട്ടൂരിൽ കനത്ത മഴ; എലിമലയിൽ ഉരുൾ പൊട്ടൽ ഉണ്ടായതായി സൂചന

September 30, 2019
0 minutes Read

തിരുവനന്തപുരം കോട്ടൂർ വനമേഖലയിൽ കനത്ത മഴ. 12 മണിക്കൂറായി ഇവിടെ മഴ തുടരുകയാണ്. എലിമല എന്ന പ്രദേശത്ത് ഉരുൾ പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായതായി സൂചനയുണ്ട്. ആളപായമില്ലെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. സ്ഥലത്ത് എത്തിച്ചേരാൻ അധികൃതർക്ക് കഴിയാത്തതു കൊണ്ട് തന്നെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

അതേ സമയം സംസ്ഥാനത്ത് രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകിയിരുന്നു. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

സ്ഥാനത്ത് ഇന്ന് ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകുന്നതിന് തടസങ്ങളില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top