വെള്ളപ്പൊക്കത്തിനിടെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾക്കെതിരെ പ്രതിഷേധം പുകയുന്നു

പാറ്റ്‌നയിൽ വെള്ളപ്പൊക്കത്തിനിടെ നടത്തിയ ഫോട്ടോഷൂട്ട് വിവാദമാകുന്നു. ‘മെർമെയ്ഡ് ഇൻ ഡിസാസ്റ്റർ’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്ക്‌നോളജി വിദ്യാർത്ഥിയുടെ ഫോട്ടോഷൂട്ടാണ് ഇത്തരത്തിൽ വിവാദത്തിലായിരിക്കുന്നത്. അദിതി സിംഗാണ് മോഡൽ. പ്രളയം പോലുള്ള സമയത്ത് ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയത് അപലപനീയമാണെന്നാണ് മിക്കവരും പ്രതികരിച്ചത്.
Read Also : റോഡിലെ ‘പൂക്കുളം’; വൈറലായി പ്രതിഷേധ ഫോട്ടോഷൂട്ട്
അതേസമയം, ഉത്തരേന്ത്യയിൽ പ്രളയത്തിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 148 ആയി. ബിഹാറിൽ മാത്രം 20 ലക്ഷത്തോളം പേരാണ് പ്രളയ ദുരിതത്തിൽ കഴിയുന്നത്. പാറ്റ്‌നയിൽ ജലനിരപ്പ് കുറഞ്ഞതോടെ രക്ഷാപ്രവർത്തനം വേഗത്തിലായിട്ടുണ്ട്.
Read Also : പാട്‌നയിലെ വെള്ളപ്പൊക്കം; 25 മലയാളികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി
1994ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച മൺസൂൺ കാലമാണ് ഈ വർഷത്തേത്.മൺസൂണിന്റെ ഏറ്റവും വൈകിയുള്ള വിടവാങ്ങലും ഈ വർഷം മാത്രമാണുണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here