പെട്രോൾ വില കുതിക്കുന്നു, ശ്രദ്ധിക്കുന്നുണ്ടോ?

പെട്രോൾ, ഡീസൽ നിരക്കുകൾ പത്ത് മാസത്തിലെ ഉയർന്ന നിരക്കിൽ. രണ്ടാഴ്ചക്കിടെ പെട്രോൾ ലിറ്ററിന് 2.30 രൂപയും ഡീസലിന് 1.84 രൂപയുമാണ് കൂടിയത്. തെരഞ്ഞെടുപ്പിനും മറ്റ് കോലാഹലങ്ങൾക്കുമിടയിൽ ഇത് കേരളത്തിൽ ചർച്ചയാക്കപ്പെടുന്നില്ല.
കഴിഞ്ഞ വർഷം നവംബറിൽ പെട്രോളിന് 82 രൂപക്ക് മുകളിലും ഡീസലിന് 79 രൂപയോളവുമെത്തിയിരുന്നു.
77.99 രൂപയാണ് സംസ്ഥാന തലസ്ഥാനത്തെ പെട്രോൾ വില. തിങ്കളാഴ്ച തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 8 പൈസയും ചൊവ്വാഴ്ച 14 പൈസയും കൂടിയിരുന്നു. പത്ത് ദിവസത്തിനിടെ 95 പൈസയുടെ വർധനയാണുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലടിക്കുന്നതിന് 72.56 രൂപയാണ്. ചൊവ്വാഴ്ച്ച 12 പൈസ കൂടി അതിന് മുമ്പ് ഒമ്പത് പൈസ കൂടിയിരുന്നു.
പത്ത് ദിവസം കൊണ്ട് ഡീസൽ വിലയിൽ മാത്രം 74 പൈസയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുറയുന്നതും എണ്ണവില ഉയരുന്നതുമാണ് വില വർധനക്ക് കാരണമായിരിക്കുന്നത്. രൂപയുടെ മൂല്യമിടിയുന്നതിനൊപ്പം ഇറക്കുമതിച്ചെലവ് കൂടുന്നത് വലിയ കുഴപ്പമാണ് സൃഷ്ടിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here