പട്ടിക വിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമം; കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കുമെന്ന സൂചന നൽകി സുപ്രിംകോടതി

പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കുമെന്ന സൂചന നൽകി സുപ്രിംകോടതി. വ്യവസ്ഥകൾ ലഘൂകരിക്കാൻ കഴിയില്ലെന്നും നിയമം എങ്ങനെയാണോ അങ്ങനെതന്നെ തുടരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. വ്യവസ്ഥകൾ ലഘൂകരിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി മറികടക്കാനാണ് കേന്ദ്രം ഭേദഗതി കൊണ്ടുവന്നത്. ഭേദഗതി ചോദ്യം ചെയ്ത ഹർജികൾ വിധി പറയാനായി മാറ്റി.
പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യഹർജികൾ പരിഗണിക്കവെയായിരുന്നു നിരീക്ഷണം. പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഇക്കഴിഞ്ഞ ചൊവ്വാഴ്ച രണ്ടംഗ ബെഞ്ചിന്റെ വിധി പിൻവലിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here