നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ വേണമെന്ന് ആവർത്തിച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ വേണമെന്ന് ആവർത്തിച്ച് കേസിലെ പ്രതി ദിലീപ്. നിർണായക ദൃശ്യങ്ങളിൽ വാട്ടർമാർക്ക് ഇട്ട് നൽകണമെന്നാണ് ദിലീപ് സുപ്രിംകോടതിയിൽ പറഞ്ഞത്. നിരപരാധിത്വം തെളിയിക്കാൻ ദൃശ്യങ്ങൾ അത്യാവശ്യമെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു.
നേരത്തെ മെമ്മറി കാർഡ് വേണമെന്ന് പറഞ്ഞ് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങൾ ദിലീപിന് കൈമാറാൻ കഴിയില്ലെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു.
നടിയുടെ സ്വകാര്യത കൂടി കണക്കിലെടുക്കണമെന്നും ദൃശ്യങ്ങൾ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ അറിയിച്ചു. മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ സുപ്രിം കോടതിയിൽ നിലപാടറിയിച്ചത്.
കേസിലെ ദൃശ്യങ്ങൾ രേഖയാണോ തൊണ്ടിമുതലാണോയെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here