Advertisement

കൊച്ചി മറൈൻ ഡ്രൈവിലെ അനധികൃത കച്ചവടം എത്രയും വേഗം ഒഴിപ്പിക്കണം : ഹൈക്കോടതി

October 3, 2019
0 minutes Read

കൊച്ചി മറൈൻ ഡ്രൈവിലെ അനധികൃത കച്ചവടം എത്രയും വേഗം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. വഴിയോര കച്ചവടക്കാരെ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി.

മറൈൻ ഡ്രൈവിലെ ശോച്യാവസ്ഥ സംബന്ധിച്ച് പരിശോധിക്കാൻ കോടതി അമിക്യസ് ക്യൂറിയെ നിയമിച്ചു. നടപ്പാത നവീകരിക്കാൻ കോർപറേഷനും ജിസിഡിഎയും സ്വീകരിച്ച നടപടികൾ പരിശോധിക്കാനും നിർദ്ദേശമുണ്ട്. മറൈൻ ഡ്രൈവിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും അനധികൃത കച്ചവടം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.

മറൈൻ ഡ്രൈവ് നടപ്പാതയിൽ അനധികൃത കച്ചവടം അനുവദിക്കരുതെന്ന് ഓഗസ്റ്റിൽ ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. അനധികൃത കച്ചവടം ഉടൻ നീക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. വഴിയോരക്കച്ചവടത്തിന് ലൈസൻസ് അനുവദിക്കൽ നഗരസഭയുടെ അധികാര പരിധിയിലാണെന്നും ഇതുവരെ മറൈൻ ഡ്രൈവ് നടപ്പാതയിൽ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്നുമുള്ള നഗരസഭയുടെ വിശദീകരണം പരിഗണിച്ചായിരുന്നു അന്ന് കോടതിയുടെ നിർദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top