സ്വന്തം വിധിയിൽ തെറ്റുണ്ടെന്ന് കണ്ടെത്തി തിരുത്താൻ തയാറായി സുപ്രിംകോടതി

സ്വന്തം വിധിയിൽ തെറ്റുണ്ടെന്ന് കണ്ടെത്തി തിരുത്താൻ സുപ്രിംകോടതിയുടെ തീരുമാനം. കൊലപാതക കേസിൽ പ്രതിക്ക്
വധശിക്ഷ നിശ്ചയിച്ചതിൽ പിശക് പറ്റിയതായാണ് സുപ്രിംകോടതിയുടെ സ്വയം വിമർശനം.
ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതിയുടെയും മുംബൈ ഹൈക്കോടതിയുടെയും തീരുമാനം 2011-ൽ ആണ് സുപ്രിംകോടതി ശരിവച്ചത്. മഹാരാഷ്ട്ര സ്വദേശിയുടെ അപ്പിൽ തള്ളിയ സുപ്രിംകോടതി വധശിക്ഷ പ്രതിക്ക് ശുപാർശ ചെയ്തു. 8 വർഷങ്ങൾക്ക് ഇപ്പുറം ഇതേ കേസിൽ പ്രതി നൽകിയ പുനപരിശോധന അംഗീകരിച്ചാണ് ഇപ്പോൾ സുപ്രിംകോടതിയുടെ സ്വയം വിമർശനം.
ജസ്റ്റിസ് എൻവിരമണയും എംഎം ശാന്തന ഗൗഡറും അടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ പിശകുള്ളതായി കോടതി അംഗീകരിച്ചു. രണ്ട് പിശകുകൾ കോടതിക്ക് സംഭവിച്ചതായാണ് സമ്മതിച്ചത്. പ്രതിയുടെ ആദ്യ ഭാര്യ നൽകിയ മൊഴി പരിശോധന കൂടാതെ സ്വീകരിച്ചതും മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിതികരിക്കാതെ കൊല്ലപ്പെട്ട യുവതിയുടെ മുഖം തകർത്തതായി രേഖപ്പെടുത്തിയതും. വസ്തുതാപരമായി ഇത് രണ്ടും തെറ്റാണെന്ന സുപ്രിംകോടതി അംഗീകരിച്ചു. പിഴവ് തിരുത്തിയ സുപ്രിംകോടതി മഹാരാഷ്ട്ര സ്വദേശിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് മുൻ ഉത്തരവ് തിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here