യുഡിഎഫ് അധികാരത്തിലെത്തിയാൽ യുവതി പ്രവേശനം വിലക്കി നിയമ നിർമ്മാണം നടത്തുമെന്ന് ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കാപട്യം നിറഞ്ഞതെന്ന് കുമ്മനം

ശബരിമലയിൽ ചൂട് പിടിച്ച് തെരഞ്ഞെടുപ്പ് കളം. ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാകില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ ശബരിമല, തെരഞ്ഞെടുപ്പിൽ വിഷയമാകുമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ യുവതി പ്രവേശം വിലക്കി നിയമ നിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കാപട്യം നിറഞ്ഞതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
വോട്ട് കച്ചവട ആരോപണ പ്രത്യാരോപണങ്ങൾക്ക് പിന്നാലെ ശബരിമല വിഷയവും ചർച്ചയാക്കി മുന്നണികൾ. ശബരിമല സ്ത്രീ പ്രവേശനവുമായ ബന്ധപ്പെട്ട പ്രശ്‌നത്തിൽ ഇതുവരെ പരിഹാരമായാട്ടില്ലെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.ഉപതെരഞ്ഞെടുപ്പിലും ശബരിമല സജീവ ചർച്ചാ വിഷയമാകും. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കാപട്യം നിറഞ്ഞതാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.
Read Also : ശബരിമല ആചാര സംരക്ഷണത്തെ അനുകൂലിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ
നരേന്ദ്ര മോദി പറയുന്നത് പോലെയുള്ള കാപട്യമല്ലെന്ന് തിരിച്ചടിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി.ശബരിമല വിഷയത്തിൽനിയമനിർമ്മാണം നടത്തുമെന്ന് പറഞ്ഞത് കാപട്യമല്ല. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യം അവതരിപ്പിക്കുന്ന ബില്ല് ഇതായിരിക്കും. സിപിഐഎം ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥിശങ്കർ റൈ പറഞ്ഞതിനെ പറ്റി ഇടതുപക്ഷത്തിന്റെ നിലപാട് എന്തെന്നും ചെന്നിത്തല ചോദിച്ചു.
Read Also : ശബരിമല വിധി പ്രസ്താവനക്ക് ശേഷം ഭീഷണിയുണ്ടായി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
അതേസമയംനിയമസഭാ ഉപതെരെഞ്ഞെടുപ്പികളിൽ ശബരിമല വിഷയം സ്വാധീനിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.സ്ത്രീ പ്രവേശനത്തിന് എതിരെ ശങ്കർ റൈ നിലപാട് എടുത്തില്ലെന്നും കോടിയേരി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here