ബ്ലാസ്റ്റേഴ്സ് ജേഴ്സി ഇന്നു മുതൽ വാങ്ങാം

കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ ജേഴ്സി ഇന്നു മുതൽ ഓൺലൈനായി വാങ്ങാം. ബ്ലാസ്റ്റേഴ്സിൻ്റെ ഈ സീസണിലെ കിറ്റ് സ്പോൺസറായ റയോർ സ്പോർട്സിൻ്റെ വെബ്സൈറ്റ് വഴിയാണ് വിൽപന. ബ്ലാസ്റ്റേഴ്സ് ടീം ജേഴ്സിക്കൊപ്പം ഫാൻ ജഴ്സിയും വിൽപനയ്ക്കുണ്ട്.
400 രൂപയും 500 രൂപയുമാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം റെപ്ലിക്ക ജേഴ്സിയുടെ വില. ആരാധകർക്കായുള്ള പ്രത്യേക ഫാൻ ജേഴ്സി 250, 300 എന്നീ രണ്ട് വിലകളിൽ ലഭിക്കും. ജേഴ്സിക്കു പിന്നിൽ പേരുകൾ കസ്റ്റമൈസ് ചെയ്ത് പ്രിൻ്റ് ചെയ്യാനുള്ള സൗകര്യവും സൈറ്റിൽ ലഭ്യമാണ്.
നാലു ദിവസങ്ങൾക്ക് മുൻപാണ് ബ്ലാസ്റ്റേഴ്സിൻ്റെ ജേഴ്സി അവതരിപ്പിച്ചത്. എറണാകുളം ലുലു മാളിൽ നടന്ന ചടങ്ങിലാണ് കിറ്റ് പുറത്തിറക്കിയത്. കളിക്കാർക്ക് തീരെ ബുദ്ധിമുട്ടില്ലാതെ ധരിക്കാൻ കഴിയുന്ന ക്ലോത്താണ് ജേഴ്സിക്കായി ഉപയോഗിച്ചിരിക്കുന്നതെന്ന് റിയോർ സ്പോർട്സ് മാനേജിംഗ് ഡയറക്ടർ ഭാഗേഷ് കോട്ടെക് പറഞ്ഞിരുന്നു. 2016 സീസണിലെ മെറ്റീരിയലിനോട് സമാനമാണ് ഇക്കൊല്ലത്തെ ജേഴ്സി മെറ്റീരിയൽ എന്നും അദ്ദേഹം പറഞ്ഞു.
ജേഴ്സി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here