കോട്ടയത്ത് ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരുക്ക്

കോട്ടയത്ത് പാലായിൽ നടന്ന ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരുക്ക്.
പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി അബേൽ ജോൺസണാണ് തലയ്ക്ക് പരിക്കേറ്റത്. വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലാണ് അബേൽ.
മത്സരത്തിൽ തന്‍റെ ഊഴം കഴിഞ്ഞശേഷം മാറിനിന്ന ആബേലിൻറെ തലയിലേക്ക്, മറ്റൊരു മത്സരാർത്ഥി എറിഞ്ഞ ഹാമർ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം അബദ്ധത്തിൽ സംഭവിച്ചതാണെന്നും ചികിത്സയ്ക്കാവശ്യമായ അടിയന്തര നടപടികൾ എടുത്തിട്ടുണ്ടെന്നും അത്‌ലറ്റിക്‌സ് അസോസിയേഷൻ ട്രഷറർ രാമചന്ദ്രൻ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here