ഒന്നാമത് ബുംറയും കോലിയും തന്നെ; രണ്ടാമത് രോഹിത്: സ്ഥാനം നിലനിർത്തി ഇന്ത്യൻ താരങ്ങൾ

ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരങ്ങൾ. വിരാട് കോലിയും ജസ്പ്രീത് ബുംറയും രോഹിത് ശർമ്മയുമാണ് തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്തിയത്.
ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ക്യാപ്റ്റൻ വിരാട് കോലി തന്നെയാണ്. കോലിക്കു തൊട്ടുപിന്നിൽ ഉപനായകൻ രോഹിത് ശർമ്മയുണ്ട്. ബൗളിംഗ് റാങ്കിംഗിൽ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിർത്തി.
ബൗളിംഗിൽ പാക് താരം മുഹമ്മദ് ആമിർ 6 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാമത് എത്തി. ആമിറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച റാങ്ക് ആണിത്. ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന്റെ റാങ്കിംഗ് ഉയർത്തിയത്.
ടീം റാങ്കിംഗിൽ ഇന്ത്യ രണ്ടാമതാണ്. ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഒന്നാമതും റണ്ണേഴ്സ് അപ്പായ ന്യൂസിലൻഡ് മൂന്നാമതുമാണ്. നമീബിയ, ഒമാൻ, അമേരിക്ക എന്നീ ടീമുകൾ ആദ്യമായി റാങ്കിംഗിൽ സ്ഥാനം പിടിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here