Advertisement

തീ കെടുത്താൻ ഇനി വെള്ളം വേണ്ട; ആധുനിക സജ്ജീകരണങ്ങളുമായി ഫയർ റസ്‌ക്യൂ ഫോഴ്‌സ്

October 4, 2019
Google News 1 minute Read

തീ കെടുത്താൻ ഇനി വെള്ളം വേണ്ട. ആധുനിക സജ്ജീകരണങ്ങളുമായി അഗ്നിശമനസേന. വെള്ളത്തിനു പകരം കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്തുന്ന സംവിധാനമാണ് സേന പരീക്ഷിക്കാൻ പോകുന്നത്. ഇതിനായി സേനയ്ക്ക് അനുവദിച്ച 70കോടി രൂപയിൽ 45.57 കോടി രൂപയ്ക്ക് ഉപകരണങ്ങൾ വാങ്ങാനുള്ള ടെൻഡർ നടപടികളും പൂർത്തിയായി. ആറ് ഡിസിപി ടെൻഡറുകൾ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾ വാങ്ങാനുള്ള പദ്ധതി ഇട്ടിരിക്കുന്നത്.

സംസ്ഥാനത്ത് മുങ്ങി മരണങ്ങളും പ്രളയക്കെടുതികളും വ്യാപകമാകുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ധ്രുത ഗതിയിലാക്കുന്നതിന്റെ ഭാഗമായാണ് സജ്ജീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയ്ക്ക് വിദേശ നിർമ്മിത ഉപകരണങ്ങൾ പലതും സേനയുടെ രക്ഷാപ്രവർത്തന ശേഖരത്തിലുണ്ട്. പുതിയ ഉപകരണങ്ങൾ കൂടി എത്തുന്നതോടെ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് കരുതുന്നത്.

തീകെടുത്താൻ വെള്ളത്തിനു പകരം കെമിക്കൽ പൗഡർ

2019-20 സാമ്പത്തിക വർഷത്തിൽ അഗ്നി ശമന സേനയക്ക് 70 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ ഭരണാനുമതി ലഭിച്ച 45.57 കോടി രൂപയ്ക്ക് ഡിസിപി ടെൻഡർ നടപടികളും പൂർത്തീകരിച്ചു. വെള്ളത്തിനു പകരം ഡ്രെ കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്താൻ കഴിയുന്ന ആറ് ഫയർ ടെൻഡറുകൾ പദ്ധതി പ്രകാരം വാങ്ങുന്നത്.

ഇതിനു പുറമേ 2.10 കോടി രൂപയുടെ 14 ഔട്ട് ബോർഡ് ഫൈബർ ബോട്ടുകളും വാങ്ങാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.
വാട്ടർ മിസ്റ്റ്ബുള്ളറ്റുകൾ, കെമിക്കൽ മാന്റിൽ റോപ്പുകൾ എന്നിവ വാങ്ങുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here