ആളൊഴിഞ്ഞ് മരട് ഫ്‌ളാറ്റ്; ഉടമസ്ഥരില്ലാതെ 50 അപ്പാർട്ട്‌മെന്റുകൾ അടഞ്ഞു കിടക്കുന്നു

മരടിൽ സുപ്രിംകോടതി അനുവദിച്ച സമയപരിധി അവസാനിച്ചതോടെ ഫ്‌ളാറ്റുകളിൽ നിന്ന് താമസക്കാർ ഒഴിഞ്ഞുപോയി. ഇരുപതോളം കുടുംബങ്ങളാണ് ഇനി ഫ്‌ളാറ്റുകളിൽ നിന്ന് സാധനങ്ങൾ മാറ്റാനുള്ളത്. ഹോളി ഫെയ്ത്, ആൽഫ, ഗോൾഡൻ കായലോരം ജെയിൻ ഹൗസിംഗ് തുടങ്ങി എല്ലാ ഫ്‌ളാറ്റുകളുംഇപ്പോൾ പൊലീസ് നിയന്ത്രണത്തിലാണ്.
ഫ്‌ളാറ്റുകൾ ഒഴിയാനുള്ള സമയപരിധി അവസാനിച്ചിട്ടും 4 സമുച്ചയങ്ങളിലായി 50 അപ്പാർട്ട്‌മെന്റുകൾ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഉടമകൾ ആരും അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. ഉടമസ്ഥർ എത്താത്ത പക്ഷം റവന്യൂ വകുപ്പ് നേരിട്ട് ഫ്‌ളാറ്റുകൾ ഒഴിപ്പിക്കാനാണ് തീരുമാനം.
ഇവ വിറ്റുപോയ ഫ്‌ളാറ്റുകൾ ആണെങ്കിലും കൈവശാവകാശ രേഖകൾ നഗരസഭയിൽ നിന്ന് കൈപറ്റിയിട്ടില്ലാത്തതിനാൽ രജിസ്‌ട്രേഷൻ വകുപ്പിൽ നിന്ന് ഉടമസ്ഥരുടെ രേഖകൾ ശേഖരിക്കും. എട്ടാം തീയതിക്കകം സാധനങ്ങൾ പൂർണമായും മാറ്റും. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനായി ടെൻഡർ നൽകിയ കമ്പനികളിൽ നിന്ന് യോഗ്യരായവരേയും ഈ ദിവസങ്ങളിൽ തീരുമാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here