Advertisement

‘പൂതന’ വിവാദം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

October 5, 2019
1 minute Read

യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച് മന്ത്രി ജി സുധാകരൻ ആക്ഷേപിച്ച സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ.ആലപ്പുഴ ജില്ലാ കലക്ടർക്കും ഡിജിപിക്കുമാണ് നിർദേശം.
ഷാനിമോളുടെ പരാതിയിലാണ് നടപടി.

രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളിൽ പുതിയ പോർമുഖം തുറന്നാണ് പൂതന വിവാദം അരൂരിൽ നിറയുന്നത്. കഴിഞ്ഞ ദിവസം എൽഡിഎഫ് കുടുംബയോഗത്തിൽ മന്ത്രി ജി. സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോളെ പൂതനയെന്ന് വിളിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പൂതനമാർക്ക് അരൂരിൽ വിജയിക്കാനാകില്ല എന്നായിരുന്നു പരാമർശം.

Read Also : അരൂരിൽ ‘പൂതന’ വിവാദം കൊഴുക്കുന്നു

സംഭവം വിവാദമായപ്പോൾ വിശദീകരണവുമായി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. പറയാത്ത കാര്യങ്ങളാണ് ചില മാധ്യമങ്ങൾ വാർത്തയാക്കിയതെന്നും ഷാനിമോൾ സഹോദരിയെപോലെയാണെന്നും സുധാകരൻ പറഞ്ഞു. തങ്ങളുടെ കുടുംബയോഗത്തിൽ കയറിയല്ല ഇത്തരം മാധ്യമങ്ങൾ വാർത്ത എടുക്കേണ്ടത്. ഇത്തരക്കാർക്ക് വേറെ പണി നോക്കിക്കൂടെയെന്നും സുധാകരൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top